തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2019- 20 വാർഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ന് മുതൽ അപേക്ഷകൾ പഞ്ചായത്തിൽ നിന്നും ലഭിക്കും. പൂരിപ്പച്ച അപേക്ഷകൾ 23 ന് വൈകിട്ട് 5 ന് മുമ്പായി പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ പരിശോധിക്കുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 25 ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമസഭ / ഊരുക്കൂട്ട യോഗങ്ങൾ 26 മുതൽ ഫെബ്രുവരി 5 വരെ അതാത് വാർഡുകളിൽ നടക്കും.