രാജാക്കാട്:എസ്.എൻ.ഡി പി യോഗം രാജാക്കാട് യൂണിയനിൽ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി. പ്രഥമ സമ്മേളനം മുരിക്കുംതൊട്ടിയിൽ കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശ്യാമള സാജു അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി.യോഗം യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി കെ.ഡി രമേശ്,യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ, സെക്രട്ടറി കെ.എസ് ലതീഷ് കുമാർ, യൂണിയൻ കൗൺസിലർമാരായ ആർ.അജയൻ, അഡ്വ.കെ.എസ് സരേന്ദ്രൻ, എൻ.ആർ വിജയ കുമാർ, കെ.കെ രാജേഷ്, പഞ്ചായത്ത് കമ്മറ്റി അംഗം കെ.ആർ നാരായണൻ, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, ഗുരുധർമ്മ പ്രചാരകൻ വി.എൻ സലിം മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് രഞ്ജിത്ത് പുറക്കാട്ട്, സെക്രട്ടറി വി.എസ് സനൽകുമാർ,സൈബർ സേന ചെയർമാൻ ജോബി വാഴാട്ട്, കൺവീനർ പി.ജെ സുനീഷ് എന്നിവർ സംസാരിച്ചു. 'ശാന്തമായ മനസ്സ്' എന്ന വിഷയത്തെ ആസ്പദമാക്കി അനൂപ് വൈക്കം, 'ശ്രീ നാരായണ ദർശനം കുടുംബ ജീവിതത്തിൽ' എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് എന്നിവർ ക്ലാസ്സുകൾ നയിച്ചു.വനിതാസംഘം സെക്രട്ടറി സിന്ധു മനോഹരൻ സ്വാഗതവും,വൈസ് പ്രസിഡന്റ് ജിജി ഹരിദാസ് കൃതഞ്ജതയും പറഞ്ഞു.വനിതാസംഘംയൂത്ത് മൂവ്‌മെന്റ്‌സൈബർ സേന യൂണിയൻശാഖാ തല പ്രവർത്തകർ, ശാഖാ നേതാക്കൾ എന്നിവർ നേതൃത്വം നൽകി.ആയിരത്തിലധികം വനിതകൾ പങ്കെടുത്തു.