snake
വാളിയം ഭാഗത്ത്‌ നിന്നും പിടികൂടിയ രാജവെമ്പാല

മൂലമറ്റം: വെള്ളിയാമറ്റം വാളിയംതോട് ഭാഗത്തുനിന്നും രാജവെമ്പാലയെ പിടികൂടി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ കൂവക്കണ്ടം വാളിയംപ്ലാക്കൽ ഷാജുവിന്റെ സ്ഥലത്തിനു സമീപമുള്ള തോട്ടിലാണ് രാജവെമ്പാലയെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴ റേഞ്ച് ഓഫീസർ കെ.എൻ.ബാബുവിന്റെ നേതൃത്വത്തിൽ എൻ.എം.അനിൽകുമാർ, പി.കെ.ഷിബു, പി.എസ്.ഷിബു, പി.എച്ച് ഷാജി എന്നിവർ എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. 15 അടി നീളമുള്ള പാമ്പിനെ കുളമാവിലെ ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടു. വാളിയംതോട് ഭാഗത്ത് ആദ്യമായാണ് രാജവെമ്പാലയെ കണ്ടത്.