കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 83-ാമത് വാർഷികവും അദ്ധ്യാപകരക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 10ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടക്കും. സ്‌കൂൾ പ്രിൻസിപ്പൽ ജോർജ് ജോസഫ് കേളകം ഉൾപ്പെടെ അഞ്ച് അദ്ധ്യാപകരാണ് വിരമിക്കുന്നത്. ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് ലൂസി കെ മാത്യു, ഹൈസ്‌കൂൾ സീനിയർ അസിസ്റ്റന്റ് ലിസിയമ്മ വർഗീസ്, ഹൈസ്‌കൂൾ അദ്ധ്യാപകരായ കെ. അംബിക, കെ.ജെ. ജെമ്മ എന്നിവർക്കും യാത്രയയപ്പ് നൽകുന്നു. രാവിലെ 9.45ന് സ്‌കൂൾ മാനേജർ റവ. ഫാ. ജോൺ ഇലഞ്ഞേടത്ത് പതാകയുയർത്തും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഡോ. സ്റ്റാൻലി കുന്നേൽ യാത്രയയപ്പ് സന്ദേശവും ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി ദിനേശ് എം. പിള്ള മുഖ്യപ്രഭാഷണവും നടത്തും. ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബേസിൽ ജോൺ, പി.ടി.എ പ്രസിഡന്റ് കെ.പി. മധുസൂദനൻ, എം.പി.ടി.എ പ്രസിഡന്റ് സോഫി വിൽസൺ, അദ്ധ്യാപക പ്രതിനിധികളായ ഉഷ മേരി മാത്യു, ഷേർലി ജോൺ വടക്കേക്കര, സ്‌കൂൾ ലീഡേഴ്സ് ബേസിൽ സാന്റി, കെ എച്ച് നിസാമുദ്ദീൻ എന്നിവർ പ്രസംഗിക്കും. ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ചെറിയാൻ ജെ. കാപ്പൻ സ്വാഗതവും ഹൈസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ് നന്ദിയും പറയും. പൊതുസമ്മേളനത്തിനു ശേഷം ഉച്ചകഴിഞ്ഞ് 1.30 മുതൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിക്കും.