moshanam
മോഷണം പ്രതികൾ

മുട്ടം: പെരുമറ്റം ജംഗ്ഷനു സമീപം അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ മുട്ടം പൊലീസ് അറസ്റ്റുചെയ്തു. അസാം സ്വദേശികളായ മുജാഹിർ അലി, ഹമീദ് ഉൾ ഇസ്ലാം, സിദ്ദിഖ് ഉൾ ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്.

ജനുവരി 1 ന് പുലർച്ചെ 3 മണിയോടെയാണ് കവർച്ചാസംഘം തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ കതക് തകർത്ത് അകത്തു കടന്നത്. 10 പേരാണ് ഇവിടെ താമസിച്ചിരുന്നത്. മുഖം മറച്ച 3 പേർ വീടിനകത്തുകടന്നപ്പോൾ രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയായിരുന്നു. . കത്തികാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച. കവർച്ചക്കാർ പരസ്പരം മലയാളത്തിലും തൊഴിലാളികളോട് ഹിന്ദിയിലുമാണ് സംസാരിച്ചത്. 7 മൊബൈൽ ഫോണും 12000 രൂപയുമാണ് അപഹരിച്ചത്. മോഷണം പോയ മൊബൈൽ ഫോൺ പ്രതികൾ ഉപയോഗിച്ചതാണ് കേസിന് തുമ്പുണ്ടായത്. ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുർടന്നാണ് പ്രതികളെ പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുട്ടം എസ്.ഐ കെ.ഡി. സ്വരൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മുട്ടം കോടതിയിൽ ഹാജരാക്കി.