മുട്ടം: മുട്ടത്ത് ബാർ ഹോട്ടലിൽ രണ്ട് പേർക്ക് കുത്തേറ്റ സംഭവത്തിലെ പ്രതി മ്രാല കുളഞ്ഞിതറയിൽ അനീഷ് (43) നെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുട്ടം കല്ലറുമ്പിൽ സജി തങ്കച്ചൻ (36) മലങ്കര പട്ടേരി പറമ്പിൽ ലാജി (32) എന്നിവർക്കാണ് കുത്തേറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.