തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാവാർഷികവും ഇന്ന് കോടിയേറും. രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6ന് തങ്കവേൽ സമർപ്പണം, തുടർന്ന് മുഴുക്കാപ്പ് ചാർത്തി ദീപാരാധന, വൈകിട്ട് 7 നും 8നും മദ്ധ്യേ കൊടിയേറ്റ്, രാത്രി 9ന് ബാലെ എന്നിവയാണ് പ്രധന ചടങ്ങുകൾ. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മുതൽ വിശേഷാൽ ഗുരുപൂജ, നവകപഞ്ചഗവ്യകലശാഭിഷേകം, പ്രഭാഷണം, പ്രസാദമൂട്ട്, വൈകിട്ട് മുഴുക്കാപ്പ് ചാർത്തി ദീപാരാധന, ലളിത സഹസ്രനാമാർച്ചന തുടങ്ങിയ ചടങ്ങുകൾ നടക്കും. നാളെ വൈകിട്ട് 7ന് നൃത്താർച്ചന, രാത്രി 9ന് ബാലെ, 16ന് വൈകിട്ട് 7ന് സർപ്പബലി, രാത്രി 8ന് സംഗീതവിരുന്ന്, 17ന് വൈകിട്ട് 7ന് ഡാൻസ്, രാത്രി 8ന് ഭക്തിഗാനസുധ, 18ന് രാത്രി 8ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന, തുടർന്ന് മോഹിനിയാട്ടം, തിരുവാതിരകളി, ഭക്തിഗാനസുധ, 19ന് വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര, രാത്രി 9ന് മഹാപ്രസാദമൂട്ട്, 20 ന് രാവിലെ 10ന് വിശേഷാൽ സുബ്രഹ്മണ്യപൂജ, വൈകിട്ട് 5ന് പകൽപ്പൂരം, 7.30ന് തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന, രാത്രി 9ന് മഹാപ്രസാദമൂട്ട്, 21ന് ഗുരുദേവ പ്രതിഷ്ഠാവാർഷികാഘോഷം, രാവിലെ 9ന് ഗുരുദേവ കീർത്തന പാരായണം, വൈകിട്ട് 5ന് ആറാട്ട്, 5.30ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് മഹാപ്രസാദമൂട്ട് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രാചാര്യൻ അയ്യമ്പള്ളി എൻ.ജി.സത്യപാലൻ, വൈക്കം ബെന്നി ശാന്തി എന്നിവർ കാർമികത്വം വഹിക്കും.