കട്ടപ്പന: മലനാട് സോഷ്യൽ വെൽഫെയർ കോ- ഓപറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനവും നിക്ഷേപ- വായ്പാ വിതരണ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 11ന് ബാങ്ക് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായിരിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ ബാങ്കിന്റെ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് ഭദ്രദീപ പ്രകാശനം നടത്തും. മുനിസിപ്പൽ ചെയർമാൻ മനോജ് എം. തോമസ് നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യും. മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് ഇ.എം. അഗസ്തി വായ്പാ വിതരണം ചെയ്യും. എസ്.എച്ച്.ജി വായ്പാ വിതരണ ഉദ്ഘാടനം ജില്ലാ ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ്ജ് എസ്. ഷേർളിയും അഗത്വ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ കെ.എം. ജോസും കൗണ്ടർ ഉദ്ഘാടനം കട്ടപ്പന സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയും നിർവഹിക്കും. എച്ച്.എം.ടി.എ പ്രസിഡന്റ് പി.കെ. ഗോപി ആദ്യ നിക്ഷേപം സ്വീകരിക്കും. വിവിധ കക്ഷിനേതാക്കളായ വി.ആർ. സജി, ശ്രീനഗരി രാജൻ, വി.ആർ. ശശി, ഷാജി നെല്ലിപ്പറമ്പിൽ, മനോജ് പതാലിൽ, ബാങ്ക് ഉപദേശക സമിതി അംഗം വി. മോഹനൻ എന്നിവർ സംസാരിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് വിനോദ് ഉത്തമൻ സ്വാഗതവും ഹോണററി സെക്രട്ടറി സന്തോഷ് ചാളനാട്ട് നന്ദിയും പറയും.