കല്ലാനിക്കൽ: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 53–ാമത് വാർഷികം ഇന്ന് രാവിലെ 10ന് ആഘോഷിക്കും. സ്‌കൂൾ മാനേജർ ഫാ. മാത്യു തേക്കുംകാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മൂവാറ്റുപുഴ നിർമ്മല കോളജ് പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്ന് വിരമിക്കുന്ന ഓഫിസ് അറ്റൻഡന്റ് ടി.ഒ. ലൂസിക്ക് യാത്രയയപ്പും നൽകും. കോതമംഗലം രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, പ്രിൻസിപ്പൽ ബിജോയ് മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ. പോൾ ഇടത്തൊട്ടി, വാർഡ് മെമ്പർ പി.പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാൻസി, പി.ടി.എ പ്രസിഡന്റ് ഷാജി ഓലിക്കൽ, എം.പി.ടി.എ പ്രസിഡന്റ് ശിൽപ സുനിൽ, സ്റ്റാഫ് പ്രതിനിധി ജിജിമോൾ സി. ജോർജ്, സ്‌കൂൾ ചെയർമാൻ റോഷിൻ മാമച്ചൻ, നിമ്മി മണി എന്നിവർ പ്രസംഗിക്കും.