ചെറുതോണി: സാമൂഹിക വിരുദ്ധർ കുരുമുളക് കൊടിത്തോട്ടം വെട്ടിനശിപ്പിച്ചു. വണ്ണപ്പുറം പടിക്കയം കാറ്റാടിക്കടവിൽ അമ്പഴത്തിനാൽ ജേക്കബ് ചാക്കോയുടെ കായ്ക്കുന്ന 1200 കുരുമുളക് ചെടികളാണ് വെട്ടി നശിപ്പിച്ചത്. വീട്ടുടമസ്ഥൻ കുടുംബ സമേതം വിവാഹത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച വീട്ടിൽ നിന്ന് പോയിരുന്നു. ഇന്നലെ തിരികെ വന്നപ്പോഴാണ് കുരുമുളക് കൊടികൾ വെട്ടിനശിപ്പിച്ചതായി കണ്ടത്. ഏഴുവർഷം പ്രായമുള്ള കായ്ഫലമുള്ള കൊടികളാണ് വെട്ടി നശിപ്പിച്ചത്. പരാതി നൽകിയതിനെ തുടന്ന് കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.