ചെറുതോണി: സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് 10 കോടിരൂപ അനുവദിച്ച കല്ലാർകുട്ടി- വെള്ളത്തൂവൽ ആനച്ചാൽ റോഡ്‌ ടെൻഡർ ചെയ്തതായി അഡ്വ. ജോയ്സ്‌ ജോർജ്ജ് എം.പി അറിയിച്ചു. 45 ദിവസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാൻ കഴിയും. സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മണ്ഡലത്തിലെ നാലാമത്തെ റോഡാണിത്. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കല്ലാർകുട്ടിയിൽ നിന്നാരംഭിച്ച്‌ വെള്ളത്തൂവൽ മുതുവാൻകുടി മേരിലാൻഡ് ഈട്ടിസിറ്റി ആനച്ചാലിൽ അവസാനിക്കുന്ന റോഡ്‌ ദേശീയ നിലവാരത്തിലാണ് നിർമ്മിക്കുന്നത്. വീതികൂട്ടി ബി.എം.ബി.സി ടാറിംഗ് നടത്തി പ്രതിഫലന ലൈറ്റലുകളും ദിശാബോർഡുകളും സ്ഥാപിക്കുന്നതാണ് പദ്ധതി. ഒരു കിലോമീറ്റർ റോഡിന് ഒരു കോടി രൂപയാണ് നിർമ്മാണ ചിലവ്.