തൊടുപുഴ: കട്ടപ്പനയിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ജില്ലാ കായികമേളയിൽ 162 പോയിന്റുകൾ കരസ്ഥമാക്കി കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. അത്‌ലറ്റിക് വിഭാഗങ്ങളിലും ഗെയിംസിലും മികച്ചനേട്ടമാണ് സ്കൂൾ കൈവരിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് അഞ്ഞൂറിൽപരം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.