പെരുവന്താനം: നിയന്ത്രണം വിട്ട ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്. വർക്കല സ്വദേശികളായ എബിൻ (21), അജ്മൽ (21) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ദേശീയപാത 183 പെരുവന്താനം ചാമപ്പാറ വളവിലായിരുന്നു അപകടം. മൂന്നാറിൽ പോയ ശേഷം സ്വദേശത്തേക്ക് മടങ്ങവെ വളവിൽ വെച്ചു ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് വശത്തേയ്ക്ക് തെന്നിമാറി എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഗുരുതരമായി പരിക്കേറ്റ എബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.