വെള്ളത്തൂവൽ: വെള്ളത്തൂവൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി.ഗീവർഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ 19, 20 തീയതികളിൽ നടക്കും. ആദ്യ ദിവസം ഉച്ചകഴിഞ്ഞ് 3.30ന് കൊടിയുയർത്തൽ. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്,​ 3.45ന് ഫാ. ജോർജ് പാട്ടത്തേകുഴി നയിക്കുന്ന തിരുനാൾ. കുർബാന അഞ്ചിന് വെള്ളത്തൂവൽ പന്തലിലേയ്ക്ക് പ്രദക്ഷിണം. തുടർന്ന് ഫാ. ജീൻസ് കാരക്കാട്ട് നടത്തുന്ന പ്രസംഗം. തുടർന്ന് പ്രദക്ഷിണം പള്ളിയിലേയ്ക്ക്. 7.30 ന് സമാപന പ്രാർത്ഥന. രണ്ടാം ദിവസം രാവിലെ ഏഴിന് വി. കുർബാന. 10 ന് ഫാ. ജിജോ ഉറുമ്പിൽ നയിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാന. തുടർന്ന് റവ. ഫാ. സിജു പോൾ പാലത്താനത്ത് നൽകുന്ന തിരുനാൾ സന്ദേശം. 12 ന് എളസുവളവ് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. തുടർന്ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. ഒരുമണിയ്ക്ക് സമാപന പ്രാർത്ഥന.