തൊടുപുഴ: ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 19, 20, 21 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.ആർ. മുരളീധരൻ, എച്ച്. സുബ്രഹ്മണ്യപിള്ള എന്നിവർ അറിയിച്ചു. തന്ത്രി മനയത്താറ്റ് മന ശങ്കരൻ നമ്പൂതിരി, മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. 19ന് രാവിലെ 5.30ന് ഗണപതിഹോമം, 10ന് കലശാഭിഷേകം, 11ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന. 20ന് രാവിലെ മുതൽ പതിവ് പൂജകൾ, എട്ടിന് ഒളമറ്റം തേക്കിൻകാട് ഭഗവതിക്ഷേത്രത്തിൽ നിന്ന് കാവടി താലപ്പൊലി ഘോഷയാത്ര, 10.30ന് കാവടി അഭിഷേകം, 11.05 പ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ഏഴിന് സോപാനസംഗീതം, എട്ടിന് പ്രഭാഷണം, രാത്രി ഒമ്പതിന് തിരുവാതിര, നൃത്തം, 10.30ന് മ്യൂസിക് ഫ്യൂഷൻ, 11ന് ഓട്ടൻതുള്ളൽ. 21 ന് രാവിലെ 5.25ന് പൂയംതൊഴൽ, 5.35ന് മഹാഗണപതിഹോമം, 10.35 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 6.45ന് ദീപാരാധന, ഏഴിന് പ്രസാദമൂട്ട്, ഭക്തിഗാനമേള, രാത്രി 12ന് നാടകം എന്നിവയാണ് പ്രധാന ചടങ്ങുകൾ.