മുട്ടം: സിബിഗിരി സെന്റ് സെബസ്ത്യാനോസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾ 19, 20, 21 തീയതികളിൽ നടക്കും. 19 ന് രാവിലെ 6.30 ന് കൊടിയേറ്റ്, തുടർന്ന് കുർബാന, എട്ട് മുതൽ വീടുകളിലേക്ക് കഴുന്ന് എഴുന്നള്ളിപ്പ്, വൈകിട്ട് 4.45ന് പള്ളിയിലേക്ക് തിരിച്ച് എഴുന്നള്ളിപ്പ്. 20 ന് പന്തലിൽ തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, 7.15 ന് കുർബാന, വൈകിട്ട് 3ന് വൈദ്യമേളങ്ങൾ, 4 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, 6.15 ന് പ്രദക്ഷിണം, 7.30 ന് ലദീഞ്ഞ്, 8.30 ന് സമാപന പ്രാർത്ഥന, 8.45 ന് സ്നേഹവിരുന്ന്, 21 ന് ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിവസം. രാവിലെ 6.30 ന് പാട്ടുകുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികൾ.