തൊടുപുഴ: കൂട്ടുകാരുമായി മദ്യപിക്കുന്നതിനിടെ സാഹസിക പ്രകടനത്തിന് കിണറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് കരകയറ്റി. ഇന്നലെ വൈകിട്ട് നാലരയോടെ തൊടുപുഴ പാറപ്പുഴ പുത്തൻപുരയ്ക്കൽ ഗീരീഷാണ് (36) ബന്ധുവിന്റെ പുരയിടത്തിലെ കിണറ്റിൽ ഇറങ്ങി സാഹസിക പ്രകടനം നടത്തി വെട്ടിലായത്. 25 അടി താഴ്ചയുള്ള കിണറ്റിൽ അഞ്ച് അടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. തിരിച്ചുകയറാൻ സാധിക്കാതെ വിഷമിച്ച ഗിരീഷിനെ സ്റ്റേഷൻ ഓഫീസർ ടി.പി. കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ല അഗ്നിരക്ഷാസേനയാണ് കരയ്ക്കുകയറ്റിയത്. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.