തൊടുപുഴ: കേരള എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ഏരിയ സമ്മേളനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. ഉടുമ്പൻചോല ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം യു.എം. നഹാസും കട്ടപ്പന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ.എ. ബഷീറും ഉദ്ഘാടനം ചെയ്യും. 23 ന് തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്യും. കുമളി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. 24 ന് ഇടുക്കി, ദേവികുളം ഏരിയ സമ്മേളനങ്ങൾ നടക്കും. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. വാമദേവനും സംസ്ഥാന കമ്മിറ്റിയംഗം ലക്ഷ്മണനും ഉദ്ഘാടനം ചെയ്യും. 29ന് അടിമാലി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. സാജൻ ഉദ്ഘാടനം ചെയ്യും. 30ന് തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാറും പീരുമേട് ഏരിയ സമ്മേളനം എസ്. ഉഷാകുമാരിയും ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനം ഫെബ്രുവരി 16, 17 തീയതികളിൽ നെടുങ്കണ്ടത്ത് ചേരുന്നു. ഏരിയാ സമ്മേളനങ്ങളിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാറും സെക്രട്ടറി എസ്. സുനിൽകുമാറും അഭ്യർത്ഥിച്ചു.