തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സത്തിന് തുടക്കമായി. 21 ന് സമാപിക്കും. ഇന്ന് പുലർച്ചെ പള്ളിയുണർത്തൽ,​ നി‌ർമ്മാല്യദർശനം,​ 5.30 ന് ഗണപതി ഹോമം,​ വിശേഷാൽ ഗുരുപൂജ,​ ഉഷപൂജ,​ നവകപഞ്ചഗവ്യ കലശാഭിഷേകം,​ 10 ന് ഉച്ചപൂജ,​ പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദഊട്ട്,​ വൈകിട്ട് 6.30 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന,​ ഏഴിന് ഡാൻസ്,​ എട്ടിന് ഭക്തിഗാനസുധ.