അടിമാലി: ആയിരം ഏക്കർ കൈവല്യാനന്ദപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. 21 ന് സമാപിക്കും. ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ,​ നടതുറപ്പ്,​ നിർമ്മാല്യദർശനം,​ ആറിന് മഹാഗണപതി ഹോമം,​ ഗുരുപൂജ,​ ഉഷപൂജ,​ ഒമ്പതിന് ശുദ്ധിക്രിയകൾ,​ പ്രസാദ ശുദ്ധി,​ പഞ്ചഗവ്യം,​ 11 ന് ഉച്ചപൂജ,​ വൈകിട്ട് ആറിന് ദീപാരാധന,​ തുടർന്ന് 7.25 നും 7.50 നും മദ്ധ്യേയുള്ള കർക്കടകം രാശിയിൽ ക്ഷേത്രം തന്ത്രി പി.യു. ശങ്കരൻ തന്ത്രിയുടെയും മേൽശാന്തി അമൽ ശാന്തിയുടെയും,​ ക്ഷേത്രം ശാന്തി ര‌ഞ്ജിത്ത് ശാന്തികളുടെയും മുഖ്യാ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. അത്താഴപൂജ. 18,​19 ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും. 20 ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് അഞ്ചിന് ഹിഡുംബൻ പൂജ,​ ആറിന് കാവടിഘോഷയാത്ര,​ ദേശതാലപ്പൊലി,​ 10 ന് ശ്രീഭൂതബലി,​ 11 ന് പള്ളിവേട്ട,​ സമാപന ദിനമായ 21 ന് രാവിലെ പതിവ് പൂജകൾ,​ 10 ന് ആറാട്ടുബലി,​ തിരുആറാട്ട്,​ കൊടിയിറക്ക്,​ വൈകിട്ട് ദീപാരാധന എന്നിവ നടക്കും.