കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കൊച്ചുതോവാള ശാഖയിലെ ശ്രീനാരായണ മഹാദേവക്ഷേത്രത്തിലെ ഉത്സവം നാളെ മുതൽ ആരംഭിക്കും. 19ന് വൈകിട്ട് 4.30ന് രുദ്രപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം 6.25നും ഏഴിനും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രി കൊടിയേറ്റ് കർമ്മം നിർഹിക്കും. തുടർന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ ഉത്സവ സന്ദേശം നൽകും. തുടർന്ന് കലവറ നിറയ്ക്കലും കാലാസന്ധ്യയും നടക്കും. 20ന് പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കും. വൈകിട്ട് 7.15ന് കൊച്ചുതോവാള ശാഖാ യൂത്ത് മൂവ്മെന്റ് സ്‌പോൺസർ ചെയ്യുന്ന ഗാനമേളയും ഉണ്ടാകും. 21ന് രാവിലെ ഒമ്പതിന് നവഗ്രഹ പൂജയും നവഗ്രഹ ശാന്തി ഹോമവും വൈകിട്ട് ഏഴിന് ഭഗവതി സേവയും കുടുംബ ഐശ്വര്യ പൂജയും നടക്കും. 22ന് ഒമ്പതിന് പിതൃയജ്ഞം, മഹാ സുദർശന ഹോമം എന്നിവ നടക്കും. 23ന് രാവിലെ 8.30ന് മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് ഏഴിന് കുടുംബയോഗങ്ങൾ അവതരിപ്പിക്കുന്ന കലാസന്ധ്യ എന്നിവ നടക്കും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർ പി.എൻ. സത്യവാസൻ എന്നിവർ ഉത്സവ സന്ദേശങ്ങൾ നൽകും. 24ന് വൈകിട്ട് ശ്രീനാരായണ സന്ധ്യാരാമവും സത്സംഗവും നടക്കും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജുമാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ അദ്ധ്യക്ഷനായിരിക്കും. ആലുവ അദ്വൈതാശ്രമത്തിലെ ശിവസ്വരൂപാനന്ദ സ്വാമി പ്രഭാഷണം നടത്തും. 25ന് രാവിലെ 11ന് കളശപൂജയും കലശാഭിഷേകവും,​ വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്രയും തുടർന്ന് വിശേഷാൽ ദീപാരാധനയും താലപ്പൊലി അഭിഷേകവും ആറാട്ടും നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം കാര്യദർശി കെ.എസ്. സുരേഷ് ശാന്തി, സോജു ശാന്തി, നിശാന്ത് ശാന്തി, പ്രതീഷ് ശാന്തി, പ്രമോദ് ശാന്തി, വിനോദ് ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികളായ വിധു എ. സോമൻ, വിനോദ് മറ്റത്തിൽ സത്യൻ മാധവൻ, പി.ജി സുധാകരൻ എന്നിവർ അറിയിച്ചു.