നെടുങ്കണ്ടം: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ തുടരുന്നതിനൊപ്പം നാടിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ഉടുമ്പൻചോല ഏരിയാ സമ്മേളനം ജീവനക്കാരോട് അഭ്യർത്ഥിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഏരിയ പ്രസിഡന്റ് ജി. ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം യു.എം. നഹാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ജെ. ജയപ്രഭ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ഉഷാകുമാരി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എസ്. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.എ. സുരേഷ് എന്നിവർ പങ്കെടുത്തു. സമ്മേളനം ജി. ജോസ് (പ്രസിഡന്റ്), ഹരി. കെ, രവീന്ദ്രനാഥ് കെ.വി (വൈ. പ്രസിഡന്റുമാർ), ജെ. ജയപ്രഭ (സെക്രട്ടറി), എ. നിഷാദ്, ട്ര്രയസ് പൗലോസ് (ജോ. സെക്രട്ടറിമാർ), മുരളി കെ.എം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.