കുമളി: അട്ടപ്പള്ളം കേന്ദ്രീകിച്ച് പുതുതായി പ്രവർത്തനം ആരംഭിച്ച എസ്.എൻ.ഡി.പി യോഗം ശാഖയുടെ ഒന്നാമത് പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ നടക്കും. കുമളി സരസ്വതി വിദ്യാനികേതൻ സ്കൂൾ ആഡിറ്റിറോറിയത്തിൽ 10.30ന് നടക്കുന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ സെക്രട്ടറി അജയൻ. കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വെെദ്യർ ഉദ്ഘാടനവും പീരുമേട് യൂണിയൻ കൗൺസിലർ ഇ.എൻ. കേശവൻ മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് ശാഖാ ഭാരവാഹികളുടെയും യൂണിയൻ വാർഷിക പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നടക്കുമെന്ന് ചെയർമാൻ ‌ഡി.എസ്. മുരളീധരൻ, കൺവീനർ ടി.ജി. ബാലൻ എന്നിവർ അറിയിച്ചു. ശാഖാ പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി അംഗം, മാനേജിംഗ് കമ്മറ്റി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.