മറയൂർ: മറയൂർ- മൂന്നാർ സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. മറയൂർ പട്ടം കോളനി കളരിക്കൽ വീട്ടിൽ മോഹൻദാസിനാണ് (48) കാലിൽ പരിക്കേറ്റത്. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് വന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ പിൻവശത്തെ ചക്രത്തിനടിയിൽ ബൈക്ക് കുരുങ്ങുകയായിരുന്നു. മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.