ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജോസ് ഊരക്കാടനെ തിരഞ്ഞെടുത്തു. മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസിലെ സജീവൻ തേനിക്കാക്കുടി രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. സി.പി.എമ്മിലെ പ്രദീപ് മധുവായിരുന്നു എതിർ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് നടപ്പോൾ സി.പി.ഐ മെമ്പർ ടിൻസി തോമസ് വിട്ടുനിന്നു. ബി.ജെ.പി മെമ്പർ ബിന്ദു അഭയൻ ആർക്കും വോട്ട് ചെയ്തില്ല. 18 മെമ്പർമാരുള്ള കഞ്ഞിക്കുഴിയിൽ യു.ഡി.എഫിന് ഒമ്പത് വോട്ടും സി.പി.എമ്മിന് ഏഴ് വോട്ടും ലഭിച്ചു. ഇടുക്കി എൽ.എ തഹസീൽദാർ എം.എസ് സീനത്ത് വരണാധികാരിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ മേൽനോട്ടം വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈസ്‌ പ്രസിഡന്റിന് പ്രസിഡന്റ് രാജേശ്വരി രാജൻ സത്യത്രിജ്ഞ ചൊല്ലിക്കൊടുത്തു.