തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെ പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ 5.30 ഗണപതി ഹോമം,​ വിശേഷാൽ ഗുരുപൂജ,​ 6 ന് ഉഷപൂജ,​ നവകപഞ്ചഗവ്യ കലശാഭിഷേകം,​ 10 ന് വിശേഷാൽ ഉത്സവ പൂജ,​ 10.30 ന് മായാ സജീവിന്റെ പ്രഭാഷണം,​ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന,​ 8 ന് വെങ്ങല്ലൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മോഹിനിയാട്ടം,​ തിരുവാതിരകളി,​ ഭക്തിഗാനസുധ.