sandra-sebastian
സാന്ദ്ര സെബാസ്റ്റ്യൻ

തൊടുപുഴ: റിപ്പബ്ലിക് ദിന പരേഡ് ടീമിലേയ്ക്ക് ന്യൂമാൻ കോളേജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ സാന്ദ്ര സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക് ദിനപരേഡിൽ കേരള- ലക്ഷദ്വീപ് ടീമിൽ ജില്ലയിൽ നിന്നുള്ള ഏക എൻ.സി.സി പ്രതിനിധിയാണ് സാന്ദ്ര. നൂറുദിവസം പിന്നിട്ട ശ്രമകരമായ സെലക്ഷൻ പ്രക്രിയയിൽ ഇടംനേടിയ സാന്ദ്ര ഇന്റർബറ്റാലിയൻ മത്സരത്തിൽ റാലി കാമാന്ററും ഇന്റർ ഗ്രൂപ്പ് മത്സരത്തിൽ കോട്ടയം ഗ്രൂപ്പിന്റെ രജ്പഥ് ഡ്രിൽ ടീമിന്റെ ക്യാപ്ടനുമായിരുന്നു. കേരള- ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ മികച്ച എൻ.സി.സി യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ന്യൂമാൻ കോളേജിന് പുതുവർഷ സമ്മാനമായി സാന്ദ്രയുടെ നേട്ടം. സാന്ദ്രയെ 18 കേരള കമാൻഡിംഗ് ഓഫീസർ കിരിത് നായർ, ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ലഫ്. കേണൽ രഞ്ജിത്ത് എ.പി, കോളേജ് പ്രിൻസിപ്പൽ റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, എൻ.സി.സി ഓഫിസർ ലഫ്. പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചാളക്കാട്ട്, ബർസാർ ഫാ. തോമസ് പൂവത്തിങ്കിൽ എന്നിവർ അഭിനന്ദിച്ചു. മുതലക്കോടം തുറയ്ക്കൽ സെബാസ്റ്റ്യൻ ജോസഫ്- മിനി ദമ്പതികളുടെ മകളാണ്.