ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ 36-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 9.30ന് നടത്തും. സ്‌കൂൾ മാനേജർ ഫാ. ജോസ് ചെമ്മരപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മോൺ. അബ്രാഹം പുറയാറ്റ് മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോ അനാച്ഛാദനവും അനുഗ്രഹ പ്രഭാഷണവും വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ നിർവഹിക്കും. വിരമിക്കുന്ന പ്രഥമാദ്ധ്യാകരെ ആദരിക്കലും പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ഭവന പദ്ധതി ഉദ്ഘാടനവും റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിക്കും. സ്‌കൂൾ കലോത്സവ വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബിയും ശാസ്‌ത്രോത്സവ വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പർ ലിസമ്മ സാജനും സ്‌കൂൾ കായികമേള വിജയികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് വട്ടപ്പാറയും ആദരിക്കും.