അടിമാലി: അടിമാലി എസ്.എൻ.ഡി.പി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെയും ചേലാട് സെന്റ് ഗ്രിഗോറിയസ് ഡെന്റൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി. എസ്.എൻ.ഡി.പി യോഗം അടിമാലി ബിഎഡ് ട്രെയിനിംഗ് കോളേജ് ആഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. പല്ല് പരിശോധന, ക്ലീനിംഗ്, പല്ല് അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. അടിമാലി സി.ഐ പി.കെ. സാബു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.ആർ. സുനത അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസർ ഡോ. കിരൺ മത്തായി, ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി. സാബു, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.എൻ. അജിത, കെ. വിനു എന്നിവർ സംസാരിച്ചു. ആദ്യം രജിസ്റ്റർ ചെയ്ത 150 പേർക്ക് ദന്തൽ ക്യാമ്പിന്റെ സേവനം ലഭ്യമായി.