മറയൂർ: മറയൂരിലെ സ്വകാര്യ ഭൂമിയിൽ നിന്നും വനമേഖലയിൽ നിന്നും ചന്ദനം വെട്ടിക്കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാന്തല്ലൂർ മിഷ്യൻ വയൽ സ്വദേശികളായ രാജേഷ് (41) രാജേന്ദ്രൻ (28) എന്നിവരാണ് പിടിയിലായത്. ഒരാഴ്ച മുമ്പ് ചന്ദനത്തടികൾ കടത്താൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലംപാറ സ്വദേശി കൃഷ്ണൻ (30) പിടിയിലായിരുന്നു. ആൾതാമസമില്ലാത്ത വീട്ടിൽ ചന്ദനത്തടി ചെത്തി ഒരുക്കുന്നതിനിടയിലാണ് വനപാലകർ ഇയാളെ പിടികൂടിയത്. 20 കലോഗ്രാം ചന്ദനമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. കൃഷണൻ നൽകിയ വിവരത്തിന്റെ അടിസ്ഥനത്തിലാണ് ചന്ദനം മുറിച്ച് നൽകിയ മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്. കാന്തല്ലൂർ ഡെപൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ജെ. ഗീവർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ബി. രാമകൃഷണൻ, വി. സുരേന്ദ്രകുമാർ, ടോണി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരയും ദേവികുളം കോടതിയിൽ ഹാജരാക്കി.