ഇടുക്കി: എസ്.എൻ.ഡി.പി യോഗം വാഴത്തോപ്പ് ശാഖയിലെ ചെമ്പഴന്തി കുടുംബയോഗത്തിന്റെ നാലാമത് വാർഷിക പൊതുയോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറേക്കരയിൽ ബിജുവിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് ഷാജി തെക്കിലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി രാജേഷ് പുത്തൻപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം ജോമോൻ, ശാഖാ വൈസ് പ്രസിഡന്റ് ശിവൻ, യൂണിയൻ കമ്മിറ്റി അംഗം ജോബി, വിമലഗിരി ശാഖാ സെക്രട്ടറി വി.കെ. പ്രസന്നൻ, ഇടുക്കി ശാഖാ സെക്രട്ടറി എസ്. ശ്രീലാൽ, മണിയാറൻകുടി ശാഖാ സെക്രട്ടറി എ.കെ. ഗോപി, പൈനാവ് ശാഖാ സെക്രട്ടറി പി.കെ. വിജയൻ, വനിതാസംഘം യൂണിറ്റ് സെക്രട്ടറി ഷാനി സോമൻ, യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് വിഷ്ണു, ഗുരുസ്പർശം കുടുംബയോഗം ചെയർമാൻ നന്ദു ബിജു, ഗുരുകുലം കുടുംബയൂണിറ്റ് ചെയർമാൻ സുനിൽ, ഡോ. പൽപ്പു കുടുംബയൂണിറ്റ് കൺവീനർ സിന്ധു സജി എന്നിവർ പ്രസംഗിച്ചു. 'കുടുംബജീവിതം ഗുരുദേവ ദർശനത്തിലൂടെ" എന്ന വിഷയത്തിൽ അമൃത സജീവ് പഠനക്ലാസ് നയിച്ചു. ചെമ്പഴന്തി കുടുംബയോഗം കൺവീനർ പ്രിയ ജോമോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ രതീഷ് പുത്തൻപുരയ്ക്കൽ സ്വാഗതവും രക്ഷാധികാരി വിജയ സജീവ് നന്ദിയും പറഞ്ഞു. ദൈവദശകം നൃത്താവിഷ്കാരവും അരങ്ങേറി.