kk
കൂട്ടിയിടിച്ച ആംബുലൻസും കാറും.

മറയൂർ: ഗുരുതരാവസ്ഥയിലായ രോഗിയുമായി കോട്ടയത്തേക്ക് പോയ ആംബുലൻസും മൂന്നാറിൽ നിന്ന് ഉടുമലൈയ്ക്ക് പോയ കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.30ന് മൂന്നാർ- മറയൂർ സംസ്ഥാന പാതയിൽ ലക്കം ഭാഗത്താണ് അപകടമുണ്ടായത്. ഉടുമലൈ സ്വദേശികളായ കാർ യാത്രികരായ ചിന്ന രാജ് (41), അശോക് കുമാർ (31) എന്നിവർക്കാണ് പരിക്കേറ്റത്. ആംബുലൻസിൽ യാത്ര ചെയ്ത മറയൂർ പട്ടിക്കാട് സ്വദേശി ബാലകൃഷ്ണനെ (46) അതുവഴി വന്ന ജീപ്പിൽ മൂന്നാറിൽ എത്തിച്ചു. അവിടെ നിന്ന് മറ്റൊരു വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കരിമൂട്ടിയിൽ റോഡ് പണിക്കിടയിൽ രണ്ടു തവണ രക്തം ഛർദ്ദിച്ചതിനാലാണ് ബാലകൃഷ്ണനെ ആംബുലൻസിൽ കയറ്റി കോട്ടയത്തേക്ക് കൊണ്ടുപോയത്. പരിക്കേറ്റവരെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടുമലൈയിലേക്ക് കൊണ്ടുപോയി.