kk
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിന്റോ വർക്കി

ചെറുതോണി: യുവ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതായി പരാതി. വാഴക്കുളം സ്വദേശി ഊബകാട്ടിൽ ജിന്റോ വർക്കിയാണ് ആക്രമിക്കപെട്ടത്. ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കീരിത്തോടിന് സമീപം പകുതി പാലത്താണ് സംഭവം. ഡ്രൈവർ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ സമീപത്ത് നിന്ന് രണ്ട് യുവാക്കൾ ആക്രമിക്കുകയായിരുന്നു. 20,​000 രൂപ ഇവർ അപഹരിച്ചെന്നാണ് ജിന്റോ പറയുന്നത്. കഞ്ഞികുഴി പൊലീസിൽ വിളിച്ചെങ്കിലും എത്താൻ തയ്യാറായില്ലെന്ന് ജിന്റോ പറയുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.