കുമളി: പ്രളയാനന്തരം ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വിവിധ സമ്മാന പദ്ധതികളുമായി രംഗത്ത്. അസോസിയേഷന്റെ 54-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാരുതി ഡിസയർ കാർ ഉൾപ്പടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 29 വരെ ഭക്ഷണം കഴിക്കുന്നവർക്ക് സ്ഥാപനങ്ങളിൽ നിന്ന് സമ്മാന കൂപ്പൺ വിതരണം ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ സമ്മാനങ്ങൾക്ക് പുറമെ തേക്കടി വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് പകരാൻ കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ 2,000 കൂപ്പണുകൾ പ്രത്യേകമായി നറുക്കെടുപ്പ് നടത്തും. ഒന്നും രണ്ടും സമ്മാനർഹർക്ക് വിജയികൾ ആവശ്യപ്പെടുന്ന കേരളത്തിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും കുടുംബസമേതം ഒരു ദിവസം 2 സ്റ്റാർ കാറ്റ‌ഗറിയിൽ താമസവും ഭക്ഷണവും നൽകുമെന്ന് കുമളി യൂണിറ്റ് പ്രസിഡന്റ് എ. മുഹമ്മദ് ഷാജി പറഞ്ഞു.