തൊടുപുഴ: ഇടുക്കി, തൊടുപുഴ മണ്ഡലങ്ങളിലെ റോഡുകളുടെ നിർമ്മാണത്തിന് 80 കോടിരൂപയുടെ ഭരണാനുമതിയായി. ഇടുക്കി മണ്ഡലത്തിന് 50 കോടിയും തൊടുപുഴയ്ക്ക് 30 കോടിരൂപയുമാണ് ഭരണാനുമതി ലഭിച്ചത്. നേരത്തെ 80 കോടിയുടെ ഭരണാനുമതി നൽകിയിരുന്നെങ്കിലും ബി.എം.ബി.സി ടാറിംഗ് നിലവാരത്തിൽ റോഡ് നിർമ്മിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി റോഡ് ലിസ്റ്റ് പു:നക്രമീകരിച്ചാണ് ഇപ്പോൾ ഭരണാനുമതി ആയത്. കരിമ്പൻ മുരിക്കാശേരി റോഡിൽ കരിമ്പൻ മുതൽ പതിനാറാംകണ്ടം എസ് വളവ് വരെ ബി.എം.ബി.സി ടാറിംഗ് ചെയ്യുന്നതിന് 13 കോടി രൂപ അനുവദിച്ചു. ഇരട്ടയാർ-കട്ടപ്പന റോഡ് ബി.എം.ബി.സി ടാറിംഗിന് 5 കോടി, തൊടുപുഴ-ചെറുതോണി റോഡിന് പാറമട മുതൽ മീൻമുട്ടി വരെ ബി.എം.ബി.സി ടാറിംഗിന് 11കോടി, കട്ടപ്പന-പുളിയന്മലയ്ക്ക് 4കോടി, കല്ലാർകുട്ടി-കമ്പിളികണ്ടം 6കോടി, മുരിക്കാശേരി-പടമുളം-തോപ്രാംകുടിക്ക് 3 കോടി, തടിയമ്പാട്-വിമലഗിരി-ശാന്തിഗ്രാമിന് 5കോടി, കല്ലാർകുട്ടി പാലത്തിന്റെ സംരക്ഷണഭിത്തിക്ക് 3 കോടിയും, തൊടുപുഴ ബസ് സ്റ്റാന്റ് - ഇറുക്കുംപുഴ ബൈപാസ്‌റോഡിന് 1.55 കോടിയും,കോലാനി-മാറിക ബി.സി ഓവർലേ ടാറിംഗിന് 1കോടിയും അനുവദിച്ചിട്ടുണ്ട്. കുമാരമംഗലം-നീറംപുഴ ബി.എം.ബി.സി ടാറിംഗിന് 1 കോടിയും കാരിക്കോട് വെള്ളിയാമറ്റംറോഡ് 6 കിലോമീറ്റർ ബി.എം.ബി.സി ടാറിംഗ് ചെയ്യുന്നതിന് 5.45 കോടിയും അനുവദിച്ചിട്ടുണ്ട്. നല്ലാപ്പാറ-മഠത്തിക്കാനംറോഡിന് 1.70കോടിയും, മാരിയിൽകലുങ്ക്-ചുങ്കംറോഡിന് 90 ലക്ഷവും, വഴിത്തല-കുണിഞ്ഞിറോഡ് 6 കിലോമീറ്റർ ബി.എം.ബി.സി ടാറിംഗിനും പാറത്തലയ്ക്കപ്പാറ-മൈലക്കൊമ്പ് ഭാഗത്തിനുമായി 2.75കോടിയും ഭരണാനുമതിയായി. മുട്ടം-ചെള്ളാവയൽറോഡിന് 2.10 കോടി രൂപയും, ഞറുക്കുറ്റി-വണ്ടമറ്റം ബൈപാസ്‌റോഡിനും, കക്കടാശേരി- കാളിയാർ റോഡിനുമായി 7.15കോടി രൂപയും, തൊടുപുഴ-വണ്ണപ്പുറം റോഡിന്റെ ഭാഗമായ കാളിയാർ-എസ്റ്റേറ്റ്‌ റോഡ് 10 കിലോമീറ്റർ ബി.എം.ബി.സി ചെയ്യുന്നതിന് 4.50 കോടി രൂപയും, നടുക്കണ്ടം- മലങ്കര- പ്ലാന്റേഷൻ- ഇല്ലിചാരി- മുട്ടം- കാക്കൊമ്പ്‌ റോഡിന് 1.90 കോടി രൂപയും അനുവദിച്ചു. പ്രളയത്തെ തുടർന്നുള്ള റോഡുകളുടെ പുനർനിർമ്മാണത്തിന് 210 കോടി രൂപയാണ് ഇതോടെ ഇടുക്കിയ്ക്ക് ലഭിക്കുന്നത്. കുറഞ്ഞത് 10 വർഷമെങ്കിലും നിലനിൽക്കുന്ന നിലവാരമുള്ള റോഡുകൾ നിർമ്മിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇടുക്കി മണ്ഡലത്തിൽ ബി.എം.ബി.സിയിൽ ഉൾപ്പെടുത്താത്ത മറ്റ്‌റോഡുകളുടെ റീ ടാറിംഗിന് 25കോടി രൂപ കൂടി അനുവദിക്കുമെന്നും മന്ത്രി ജി. സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ട്.