ഇടുക്കി: ഇടതുമുന്നണി സർക്കാരിന്റെ കാലത്തെ മൂന്നാമത് പട്ടയമേള ഇന്ന് രാവിലെ 11.30ന് കുട്ടിക്കാനം മരിയൻ കോളേജ് ആഡിറ്റോറിയത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും. ജോയ്‌സ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ, എസ്. രാജേന്ദ്രൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും. പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശേരി, ഇടുക്കി, കരിമണ്ണൂർ, രാജകുമാരി ഭൂമിപതിവ് ഓഫീസുകൾ ഇടുക്കി, തൊടുപുഴ, ദേവികുളം താലൂക്കാഫീസുകൾ, തൊടുപുഴ ലാന്റ് ട്രൈബ്യൂണൽ എന്നീ കാര്യാലയങ്ങളിൽ നിന്നുള്ള 6000 ത്തോളം പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്.