തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു. തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം 23ന് രാവിലെ തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചരണ പ്രവർത്തനങ്ങൾ പൂർത്തിയായി. തുണികൊണ്ട് തയ്യാറാക്കിയ ബോർഡ്, ബാനർ, പോസ്റ്റർ തുടങ്ങി തികച്ചും പരിസ്ഥിതി സൗഹൃദമായ പ്രചരണ സാമഗ്രികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഓഫീസ്‌തല വിശദീകരണ സ്‌ക്വാഡുകൾ, യൂണിറ്റ് കൺവെൻഷനുകൾ, കാഷ്വൽ പാർട്ട് ടൈം ജീവനക്കാരുടെ കൺവെൻഷനുകൾ, സീറ്റ് റ്റു സീറ്റ് ക്യാമ്പയിനുകൾ, വനിതാ ജീവനക്കാരുടെ സ്‌ക്വാഡുകൾ, മാസ് സ്‌ക്വാഡുകൾ, വിളംബര ജാഥകൾ തുടങ്ങി വിപുലമായ പ്രചരണ പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രസിഡന്റ് സജിമോൻ ടി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ കെ.എസ്.ഷിബുമോൻ കണക്കും അവതരിപ്പിക്കും.