ചെറതോണി: ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മന്നോടിയായി ദിവ്യജ്യോതി പ്രയാണം ഇന്ന് നടക്കും. ശിവഗിരി സമാധിയിൽ നിന്ന് അണയാതെത്തിക്കുന്ന ദിവ്യജ്യോതി ക്ഷേത്രത്തിലെത്തിച്ച് ദീപ പ്രതിഷ്ഠ നടത്തും. ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത്‌ വരെ നടത്തുന്ന ഉത്സവത്തിന് മന്നോടിയായി ദിവ്യജ്യോതി എല്ലാ ഭവനങ്ങളിലുമെത്തിക്കും. ശിവഗിരിയിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് കീരിത്തോട് ശിവപാർവ്വതി ക്ഷേത്രത്തിൽ എത്തിക്കുന്ന ദിവ്യജ്യോതിയെ ഗോപൻ ശാന്തിയുടെയും പ്രമോദ് ശാന്തിയുടെയും നേതൃത്വത്തിൽ ആചാരപരമായ വരവേൽപ് നൽകി സ്വീകരിക്കും. യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ബിജു തുണ്ടത്തിൽ, കീരിത്തോട് ശാഖാ പ്രസിഡന്റ് ടി.എം ശശി, സെക്രട്ടറി വിജയൻ, ചുരുളി ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പിൽ, സെക്രട്ടറി കെ.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ ദിവ്യജ്യോതി ചുരുളി ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും. 6.30ന് നടത്തുന്ന ദീപ പ്രതിഷ്ഠയ്ക്കും വിശേഷാൽ ദീപാരാധനയ്ക്കും ശേഷം ക്ഷേത്രാങ്കണത്തിൽ ദിവ്യജ്യോതി മഹാസമ്മേളനം നടത്തും. ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ പി.കെ. കമലാസനൻ ദിവ്യജ്യോതി പ്രയാണ സന്ദേശം നൽകും. ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു തുണ്ടത്തിൽ, അനീഷ് പച്ചിലാംകുമന്നൽ, ബൈജു ഇ.എസ്, ഷൺമുഖദദാസ്, കലേഷ്, അജിത സന്തോഷ്, ഗോപികാ രാജൻ, വിഷ്ണു സരേഷ് എന്നിവർ പ്രസംഗിക്കും.