pettikada
കാട്ടാനക്കൂട്ടം തകർത്ത പെട്ടിക്കടകൾ.

മറയൂർ: ശബരി- പഴനി പാതയിൽ ഉണ്ടായിരുന്ന പെട്ടികടകൾ കാട്ടാനക്കൂട്ടം തകർത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ രാത്രി എട്ടാംമൈൽ ഭാഗത്തെ മൂന്നുകടകളാണ് ആറ് ആനകളുടെ കൂട്ടം തകർത്തത്. വാഗവുരൈ ടോപ്പ് ഡിവിഷനിലെ ഗിരി, ചിലമ്പയ്യ എന്നിവയുടെ പെട്ടികടകളാണ് തകർത്തത്. കടുകുമുടി തേയിലത്തോട്ട തൊഴിലാളികളുടെ ലയങ്ങളുടെ പരിസരത്ത് എത്തിയ കാട്ടാന കൂട്ടമാണ് പെട്ടികടകൾ തകർത്തതെന്നാണ് തോട്ടം തൊഴിലാളികൾ പറയുന്നത്.