കട്ടപ്പന: ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ തിരുനാളിന് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 4.15ന് നടക്കുന്ന കൊടിയേറ്റു കർമ്മത്തെ തുടർന്ന് ഫാ. മാത്യു പാഴൂർ വിശുദ്ധ കുർബാനയർപ്പിച്ച് വചനപ്രഘോഷണം നടത്തും. തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നടക്കും. തിരുനാളിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച വൈകിട്ട് 4.45 ന് കാഞ്ഞിരപ്പള്ളി രൂപതയിലെ നവ വൈദികർ ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് 6.15 ന് പ്രദേശത്തെ മുഴുവൻ വാഹനങ്ങളുടെയും വെഞ്ചിരിപ്പ് കർമ്മം നടക്കും. 25ന് വൈകിട്ട് 4.45 ന് പള്ളി വികാരി ജോൺ പനച്ചിക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം 6.15 ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ആഘോഷമായ വിശുദ്ധ കുർബാനയും വചന പ്രഘോഷണവും ഫാമാനുവൽ മുത്തുമാക്കുപഴിയുടെ നേതൃത്വത്തിൽ നടക്കും. തുടർന്ന് അഞ്ചിന് ഉപ്പുതറ പള്ളിയിൽ നിന്ന് ടൗൺ ചുറ്റിയുള്ള ചരിത്രപ്രസിദ്ധമായ തിരുനാൾ പ്രദക്ഷിണം നടക്കും. തിരുനാളിന്റെ പ്രധാന ദിനവും സമാപന ദിനവുമായ 27ന് വൈകിട്ട് 4.45 ന് വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ റവ. ഡോ. തോമസ് വടക്കേൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന പ്രഘോഷണം നടത്തും. തുടർന്ന് കുരിശടി ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. രാത്രി 7.30 ന് നടക്കുന്ന സ്‌നേഹ വിരുന്നോടെ തിരുനാളാഘോഷങ്ങൾ സമാപിക്കും.