കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാജ്യവ്യാപകമായി കേബിൾ ഓപ്പറേറ്റർമാർ 24 മണിക്കൂർ സിഗ്നൽ ഓഫ് ചെയ്ത് പ്രതിഷേധിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ കേബിൾ ടി.വി ഓപ്പറേറ്റർമാരും നെറ്റ്‌വർക്കുകൾ ഒഫ് ചെയ്തു പ്രതിഷേധിക്കുമെന്ന് കേബിൾ ടി.വി ഫെഡറേഷൻ ജില്ലാ സെക്രട്ടറി നവീൻ ജി. തമ്പി അറിയിച്ചു. കേബിൾ ടി.വി രംഗത്ത് ടെലികോം അതോറിട്ടി ഫെബ്രുവരി ഒന്ന് മുതൽ താരിഫ് ഓഡർ നടപ്പാക്കുകയാണ്. ഇത് ഉപഭോക്കാക്കൾക്ക് വലിയ ബാധ്യതയാകുന്നതോടൊപ്പം കേബിൾ ടി.വി മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷങ്ങളെയും പ്രതിസന്ധിയിലാക്കും. പേ ചനലുകളുടെ എം.ആർ.പി നിരക്ക് കുറയ്ക്കുക, ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുക, പേചാനൽ വിതരണ കമ്മിഷൻ അനുപാതം പുനഃപരിശോധിക്കുക, കേബിൾ ഓപ്പറേറ്റർമാരുടെയും അവരുടെ കീഴിൽ തൊഴിൽ ചെയ്യുന്നവരുടെയും തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.