രാജാക്കാട്: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി രണ്ട് യുവാക്കൾ ബോഡിമെട്ട് ചെക്‌പോസ്റ്റിൽ പിടിയിൽ. കോട്ടയം ഗാന്ധിനഗർ സംക്രാന്തി ആണ്ടുകാലായിൽ ഷെഹിൻ (20),​ അടിച്ചിറ മുരക്കാല പുറത്തിയാട്ട് ജസ്റ്റിൻ ചാക്കോ (22) എന്നിവരാണ് 150 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജി.പ്രകാശ്, ഷാഫി അരവിന്ദാക്ഷൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ. ബാലൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്. അരുൺ, കെ. രാധാകൃഷ്ണൻ, ആസിഫ് അലി, ബെന്നി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.