തൊടുപുഴ: വിവിധ വിഷയങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് പ്രവർത്തകർ ഇന്ന് ഇടുക്കി കളക്ടറേറ്റ് ഉപരോധിക്കും. കേരള കോൺഗ്രസ് (ജേക്കബ്ബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യും. ഉപരോധ സമരം വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്യാസികളും സഹകരിക്കണമെന്ന് യു.ഡി.എഫ് ഘടകക്ഷി നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, പ്രൊഫ. എം.ജെ. ജേക്കബ്, എം.എസ്. മുഹമ്മദ്, ജി. ബേബി, മാർട്ടിൻ മാണി, കെ. സുരേഷ് ബാബു, സി.കെ. ശിവദാസ് എന്നിവർ അഭ്യർത്ഥിച്ചു.