തൊടുപുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം പത്മാസദനിൽ സുധീർ.പി (ആലപ്പുഴ- 51) നിര്യാതനായി. ഭാര്യ: ലിന ഭാസ്കരൻ പുളിമൂട്ടിൽ കുടുംബാംഗം. മകൻ: സിദ്ധാർത്ഥ്. എക്സ്‌പ്ളോർ സൊല്യൂഷൻ സോഫ്‌റ്റ്‌വെയർ ഉടമയായ സുധീർ നിലവിൽ ആലപ്പുഴ കാളാത്ത് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ പാറക്കടവ് പുളിമൂട്ടിൽ വീട്ടിൽ.