kk
ഗുരുഭവനം പദ്ധതിയിലെ ആദ്യ വീടിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ നിർവ്വഹിയ്ക്കുന്നു.

രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ ഗുരുഭവനം പദ്ധതിക്ക് തുടക്കമായി. എല്ലാ ശാഖകളിലും ഓരോ വീട് വീതമാണ് പ്രാരംഭ ഘട്ടത്തിൽ നിർമ്മിച്ച് നൽകുന്നത്. വീടിന്റെ ശിലാസ്ഥാപനം മന്ദിരംസിറ്റി ശാഖയിൽ യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. അജയൻ, സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ എന്നിവർ പങ്കെടുത്തു. വൈദിക സമിതി യൂണിയൻ പ്രസിഡന്റ് സതീഷ് ശാന്തി കാർമ്മികത്വം വഹിച്ചു. സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ ആർ. അജയൻ, എൻ.ആർ വിജയകുമാർ, ശാഖാ പ്രസിഡന്റ് ഇ.കെ. രവി, സെക്രട്ടറി ഒ.വി. മോഹനൻ, കള്ളിമാലി ശാഖാ പ്രസിഡന്റ് സുരേഷ് ,സെക്രട്ടറി ഷാജി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.