ചെറുതോണി: ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത് വരെ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി ശിവഗിരി സമാധിയിൽ നിന്നുള്ള ദിവ്യജ്യോതി ക്ഷേത്രത്തിലെത്തിച്ച് ദീപപ്രതിഷ്ഠ നടത്തി. കീരിത്തോട് ശിവപാർവതി ക്ഷേത്രത്തിൽ എത്തിച്ച ദിവ്യജ്യോതിയെ ഗോപൻ ശാന്തിയുടെയും പ്രമോദ് ശാന്തിയുടെയും നേതൃത്വത്തിൽ ആചാരപരമായ വരവേൽപ് നൽകി സ്വീകരിച്ചു. തുടർന്ന് യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ബിജു തുണ്ടത്തിൽ, കീരിത്തോട് ശാഖാ പ്രസിഡന്റ് ടി.എം. ശശി, സെക്രട്ടറി വിജയൻ, ചുരുളി ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പിൽ, സെക്രട്ടറി കെ.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ ദിവ്യജ്യോതി ചുരുളി ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. 6.30ന് നടന്ന ദീപ പ്രതിഷ്ഠയ്ക്കും വിശേഷാൽ ദീപാരാധനയ്ക്കും ശേഷം ക്ഷേത്രാങ്കണത്തിൽ ദിവ്യജ്യോതി മഹാസമ്മേളനവും നടന്നു. ശാഖാ പ്രസിഡന്റ് സാജു ഇടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ പി.കെ. കമലാസനൻ ദിവ്യജ്യോതി പ്രയാണ സന്ദേശം നൽകി. ക്ഷേത്രം മേൽശാന്തി എൻ.ആർ. പ്രമോദ് ശാന്തികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ബിജു തുണ്ടത്തിൽ, അനീഷ് പച്ചിലാംകുന്നേൽ, ബൈജു ഇ.എസ്, ഷൺമുഖദദാസ്, കലേഷ്, അജിത സന്തോഷ്, ഗോപികാ രാജൻ, വിഷ്ണു സുരേഷ് എന്നിവർ പ്രസംഗിച്ചു.