മുരിക്കാശേരി: സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർതൃ ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ആനി ജേക്കബ്, റ്റെസിമോൾ ആന്റണി, വർഗീസ് വെട്ടിയാങ്കൽ, സി.ജെ ചാക്കോ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇന്ന് സ്‌കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ. ഉച്ചകഴിഞ്ഞ് 1.30ന് പൊതുസമ്മേളനം ജോയ്സ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. ജോസ് നരിതൂക്കിൽ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡെയ്സി അഗസ്റ്റിൻ സ്വാഗതം പറയും. ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷൻ സെക്രട്ടറി റവ. ഫാ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണവും ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ ഫോട്ടോ അനാച്ഛാദനവും നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജു, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നോബിൾ ജോസഫ്, സുനിത സജീവ്, പ്രദീപ് ജോർജ് എന്നിവർ പ്രതിഭകളെ ആദരിക്കലും എൻഡോവ്‌മെന്റ് വിതരണവും നടത്തും. ഫാ. അഗസ്റ്റ്യൻ കുത്തനാപ്പള്ളി, വി.വി. ലൂക്കാ, സിസ്റ്റർ അൽഫോൻസാ എസ്.എ.ബി.എസ്, ജിമ്മി നടുവത്തേട്ട്, ഷൈനി സജി, സിബി ജോസഫ്, എഡ്വിൻ സജി, ഷീലമ്മ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.