ഇടുക്കി: പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷൻ 24ന് അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അദാലത്ത് നടത്തും.
വികസന സമിതി യോഗം ഫെബ്രുവരി രണ്ടിന്
ഇടുക്കി: ജില്ലാ വികസന സമിതിയുടെ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വെള്ളിയാമറ്റം ഒ.പി ക്ലിനിക്കിൽ നഴ്സ്: അപേക്ഷ ക്ഷണിച്ചു
ഇടുക്കി: ഇടുക്കി ഐ.ടി.ഡി.പി ഓഫീസിന്റെ കീഴിൽ വെള്ളിയാമറ്റം പഞ്ചായത്തിൽ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിൽ എ.എൻ.എം തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറൽ നഴ്സിംഗ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാന തീയതി 30. വിവരങ്ങൾക്ക് ഫോൺ: 04862 222399.