കുമളി: മണ്ഡലകാലത്ത് വൃത്തിഹീനമായ കുമളി ടൗണും പരിസരവും കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി. പഞ്ചായത്ത് ബസ് സ്റ്റാൻഡ്, കുമളി വില്ലേജ് പരിസരം, കുളത്ത് പാലം തുടങ്ങിയ പ്രദേശങ്ങളാണ് വൃത്തിയാക്കിയത്. ടൗണിലെ മാലിന്യങ്ങളും നീക്കം ചെയ്തു. ക്ലീൻ കുമളി സൊസെെറ്റി ജീവനക്കാർ നേതൃത്വം വഹിച്ചു. അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ കുമളി എല്ലാ ശബരിമല സീസണിന് ശേഷവും വൃത്തിയാക്കുന്നത് പതിവുള്ളതാണ്.