കട്ടപ്പന: ഹൈറേഞ്ചിലെ ആദ്യകാല ദൈവാലയമായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ ഇടവകയിലെ വി. ഗീവർഗീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 25, 26, 27 തീയതികളിൽ ആഘോഷിക്കുമെന്ന് ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട് അറിയിച്ചു. ഇതോടൊപ്പം പരിശുദ്ധ കന്യാമറിയം, മാർ യൌസേപ്പ് പിതാവ്, വി. തോമാശ്ലീഹാ, വി. പത്രോസ് പൗലോസ്, വി.അൽഫോൻസാമ്മ, വി, ചാവറ പിതാവ് എന്നിവരുടെയും ഓർമ്മയാചരിക്കും. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി മിച്ചം വരുന്ന തുക ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകാൻ വിനിയോഗിക്കും. 25ന് നാലിന് ഐ.ടി.ഐ ജംഗ്ഷനിലെ ഉണ്ണിശോ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തോടെ തിരുനാളിന് കൊടിയേറ്റും. 27ന് രാത്രി 7.30 ന് തിരുനാളിന് കൊടിയിറങ്ങും. തുടർന്ന് മൂന്നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന ലൈറ്റ് & സ്റ്റണ്ട് ഷോ നടക്കുമെന്ന് ഭാരവാഹികളായ ഫാ. ഇമ്മാനുവൽ മങ്കന്താനം, അസി. വികാരി ജെറിൻ നടയ്ക്കൽ, ട്രസ്റ്റിമാരായ പോൾ നെടുന്താനത്ത്, ജോജോ നെടുംപറമ്പിൽ, ബെന്നി കലയത്തിനാൽ, ടോമി പെരിയിലക്കാട്ട്, ജോയി വെട്ടിത്തുരത്തേൽ, കൺവീനർമാരായ ജോയി വെട്ടിക്കുഴി, ഫ്രാൻസീസ് തോട്ടത്തിൽ, പി.ആർ.ഒ തോമസ് ജോസ്, എം.സി. ബോവൻ, ബെന്നി കളപ്പുര എന്നിവർ പങ്കെടുത്തു.